ജെ​ന്ന സേ​വ്യ​ർ വ​ൽ​ഹാ​ലാ ഹൈ​സ്കൂ​ൾ വ​ല​ഡി​ക്റ്റോ​റി​യ​ൻ
Wednesday, May 31, 2023 11:32 AM IST
ജോ​സ് കാ​ടാ​പു​റം
ന്യൂ​യോ​ർ​ക്ക്: ജെ​ന്ന സേ​വ്യ​റി​ന് ന്യൂ​യോ​ർ​ക്കി​ലെ വ​ൽ​ഹാ​ലാ ഹൈ​സ്കൂ​ളി​ൽ നി​ന്ന് മി​ക​ച്ച പ​ഠ​ന​ത്തി​നു​ള്ള വ​ല​ഡി​ക്റ്റോ​റി​യ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ചു. വ​ൽ​ഹാ​ലാ സ്കൂ​ൾ ബോ​ർ​ഡ് മാ​നേ​ജ​ർ കെ​വി​ൻ മ​ക്ലി​യോ​ഡ്, പ്രി​ൻ​സി​പ്പ​ൽ ക്രി​സ്ത്യ​ൻ സൊ​ട്നെ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ജെ​ന്നി​ഫ​റി​ന് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.



വാ​ഷിം​ഗ്‌​ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്തി​ന് ചേ​രു​ന്ന ജെ​ന്നി​ഫ​ർ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യും വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി ഉ​ദ്യോ​ഗ​സ്ഥ​നാ​യ സേ​വ്യ​റി​ന്‍റെ​യും ന​ഴ്സ് പ്രാ​ക്‌​ടീ​ഷ​ണ​ർ അ​നി​ത​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. ജി​ന്ന​യു​ടെ സ​ഹോ​ദ​രി ജൂ​ലി​യ​യും വ​ല​ഡി​ക്റ്റോ​റി​യ​ൻ അ​വാ​ർ​ഡ് നേ​ര​ത്തെ നേ​ടി​യി​ട്ടു​ണ്ട്.