മോ​ട്ടോ​ർ സൈ​ക്കി​ൾ സം​ഘാം​ഗങ്ങൾ ത​മ്മി​ൽ വെടിവയ്പ്പ്; മൂന്നു മരണം, അഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Tuesday, May 30, 2023 8:05 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂമെ​ക്സി​ക്കോ: ന്യൂമെ​ക്സി​ക്കോ​യി​ൽ വാ​ർ​ഷി​ക റെ​ഡ് റി​വ​ർ മെ​മ്മോ​റി​യ​ൽ ഡേ ​മോ​ട്ടോ​ർ​സൈ​ക്കി​ൾ റാ​ലി​യി​ൽ ര​ണ്ട് നി​യ​മ​വി​രു​ദ്ധ ബൈ​ക്ക് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വെ​ടി​വ​യ്പി​ൽ മൂ​ന്നുപേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും മോ​ട്ടോ​ർ സൈ​ക്കി​ൾ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് ന്യൂ ​മെ​ക്സി​ക്കോ സ്റ്റേ​റ്റ് പേലീ​സ് പ​റ​യു​ന്നു.

ബാ​ൻ​ഡി​ഡോ​സും, വാ​ട്ട​ർ ഡോ​ഗ്‌​സ് മോ​ട്ടോ​ർ​സൈ​ക്കി​ൾ സം​ഘ​വും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ടി​യേ​റ്റ​വ​രെ ന്യൂമെ​ക്സി​ക്കോ​യി​ലെ​യും കൊ​ള​റാ​ഡോ​യി​ലെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. താ​വോ​സി​ലെ ഹോ​ളി ക്രോ​സ് ഹോ​സ്പി​റ്റ​ൽ, അ​ൽ​ബു​ക്ക​ർ​ക്കി​യി​ലെ യു​എ​ൻ​എം ഹോ​സ്പി​റ്റ​ൽ, കൊ​ള​റാ​ഡോ​യി​ലെ ഡെ​ൻ​വ​ർ ഹോ​സ്പി​റ്റ​ൽ എ​ന്നീ ആശുപത്രികളിലാണ് വെ​ടി​വ​യ്പ്പി​ൽ പരിക്കേറ്റവരെ ചികിത്സിച്ചത്.


വെ​ടി​വയ്പ്പുമാ​യി ബ​ന്ധ​പ്പെ​ട്ട് പ്രതികൾക്കെതിരേ കൊ​ല​ക്കുറ്റത്തിനും തോക്ക് കൈവശം വച്ചതിനും ലഹരിക്കടത്തിനുമാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
.
ബാ​ൻ​ഡി​ഡോ​സ് മോ​ട്ടോ​ർ​സൈ​ക്കി​ൾ സം​ഘ​ത്തി​ലെ അം​ഗങ്ങളായ ആ​ന്‍റ​ണി സി​ൽ​വ (26), ​റാ​ൻ​ഡി സാ​ഞ്ച​സ് (46), ഡാ​മി​യ​ൻ ബ്രൂ​ക്സ് (46) ​എ​ന്നി​വ​രാ​ണ് മരിച്ചത്.

വാ​രാ​ന്ത്യ​ത്തി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചും റോ​വിം​ഗ് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ശ​ക്ത​മാ​ക്കു​മെ​ന്ന് ന്യൂ മെ​ക്‌​സി​ക്കോ സ്‌​റ്റേ​റ്റ് പോ​ലീ​സ് പ​റ​യു​ന്നു.​ വെ​ടിവയ്പ്പി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​ല്ലാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും രം​ഗം സു​ര​ക്ഷി​ത​മാ​ണെ​ന്നും പൊ​തു സു​ര​ക്ഷ​യ്ക്ക് ഒ​രു ഭീ​ഷ​ണി​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.