എ​ൽ പാ​സോ​യി​ൽ നിന്ന് കാണാതായ കു​ട്ടി​ക​ൾ​ക്കാ​യി ആം​ബ​ർ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു
Tuesday, May 30, 2023 3:15 AM IST
പി.പി. ​ചെ​റി​യാ​ൻ
ടെ​ക്സസ്:​ ടെക്സസിലെ ​എൽ പാ​സോ​യി​ൽ നിന്ന് കാണാതായ നാലു കു​ട്ടി​ക​ൾ​ക്കാ​യി ശ​നി​യാ​ഴ്ചആം​ബ​ർ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. മൈ​ക്ക​ൽ കാ​ർ​മ​ണി(4), ഓ​ഡ്രി​റ്റ് വി​ല്യം​സ്(12,) ഇ​സ​ബെ​ല്ല വി​ല്യം​സ്(14), എ​യ്ഡ​ൻ വി​ല്യം​സ് (16) എ​ന്നി​വ​ർ​ക്കാ​യാണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്നത്. വു​ഡ്രോ ബീ​നി​ലെ 5300 ബ്ലോ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറിനാണ് ഇ​വ​രെ കാണാതായത്. ഇ​സ​ബെ​ല്ല​യ്ക്ക് 110 പൗ​ണ്ട് ഭാ​ര​വു​മു​ണ്ട്. എ​യ്ഡ​ൻ 5′8′' ആ​ണ്, 110 പൗ​ണ്ട് ഭാ​ര​മു​ണ്ട്.

42 കാ​രി​യാ​യ ജെ​ന്നി​ഫ​ർ കാ​ർ​മോ​ണി​ എന്ന സ്ത്രീയോടൊപ്പം കുട്ടികളുണ്ടെന്ന് ക​രു​തപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന ന​മ്പ​ർ: BE88718 ഉ​ള്ള 2004 ചു​വ​ന്ന ഫോ​ർ​ഡ് F150 വാഹനം ​ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

കുട്ടിക്കളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ലഭിച്ചാൽ എ​ൽ പാ​സോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെന്‍റി​നെ 915-212-4040 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.