കാനഡയിൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ക​നേ​ഡി​യ​ൻ പൗ​ര​നെ കു​ത്തി​ക്കൊ​ന്നു
Wednesday, March 29, 2023 8:04 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ക​നേ​ഡി​യ​ൻ പൗ​ര​നെ കു​ത്തി​ക്കൊ​ന്നു. വാ​ൻ​കൂ​വ​റി​ലു​ള്ള സ്റ്റാ​ർ​ബ​ക്സ് ക​ഫേ‌​യ്ക്ക് മു​ന്നി​ൽ​വ​ച്ച് പോ​ൾ സ്റ്റാ​ൻ​ലി ഷ്മി​റ്റ്(37) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ദ​ർ​ദീ​പ് സിം​ഗ് ഗോ​സ​ൽ(32) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പോ​ൾ സ്റ്റാ​ൻ​ലി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കു​മൊ​പ്പം സ്റ്റാ​ർ​ബ​ക്സ് ക​ഫേ‌​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ളി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.


ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.