സാ​ൻ​ഹോ​സെ​യി​ൽ ക്നാ​നാ​യ സെ​മി​ത്തേ​രി വെ​ഞ്ച​രി​പ്പും ഓ​ർ​മ തി​രു​നാ​ളും
Sunday, December 4, 2022 6:29 AM IST
സാ​ൻ​ഹോ​സെ: ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​ഹോ​സെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഫൊ​റോ​ന ദൈ​വാ​ല​യ​വും ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്തേ​ണ്‍ ക​ലി​ഫോ​ർ​ണി​യ അ​സോ​സി​യേ​ഷ​നും സ​ഹ​ക​രി​ച്ചു പു​തു​താ​യി വാ​ങ്ങി​യ സെ​മി​ത്തേ​രി​യു​ടെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പി​താ​വ് നി​ർ​വ​ഹി​ച്ചു.

"St Mary's Knanaya Catholic Church in Association with KCCNC' എ​ന്ന പേ​രി​ൽ സാ​ൻ​ഹോ​സെ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള കാ​ൽ​വ​രി സെ​ത്തേ​രി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ൽ, കെ​സി​സി​എ​ൻ​സി പ്ര​സി​ഡ​ന്‍റ് വി​വി​ൻ ഓ​ണ​ശേ​രി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2021ൽ ​വാ​ങ്ങി​യ സെ​മി​ത്തേ​രി​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മ്മ​വും സ​ക​ല മ​രി​ച്ചു​വ​രു​ടെ തി​രു​നാ​ളും ദൈ​വാ​ല​യ​ത്തി​ന്‍റെ ദ​ശാ​ബ്ദി വ​ർ​ഷ​ത്തി​ൽ ന​ട​ന്നു.

സ​ക​ല മ​രി​ച്ച​വ​രു​ടെ​യും ഓ​ർ​മ്മ​യാ​ച​രി​ച്ച് ന​വം​ബ​ർ 19ന് ​ദൈ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും സെ​മി​ത്തേ​രി​യി​ൽ വ​ച്ച് വെ​ഞ്ച​രി​പ്പും തു​ട​ർ​ന്ന് ഓ​പ്പീ​സും അ​ഭി​വ​ന്ദ്യ പ​ണ്ടാ​ര​ശ്ശേ​രി​ൽ പി​താ​വി​ന്‍റെ​യും ക്നാ​നാ​യ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മു​ള​വ​നാ​ലി​ന്‍റെ​യും ലൊ​സാ​ഞ്ച​ല​സ് ഇ​ട​വ​ക വി​കാ​രി ഫാ.​സി​ജു മു​ട​ക്കോ​ടി​ലി​ന്‍റെ​യും ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.