സ്കൂൾ വെടിവയ്പ്: പതിനഞ്ചുകാരന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ
Sunday, December 5, 2021 12:05 AM IST
ഡി​​​ട്രോ​​​യി​​​റ്റ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മി​​​ഷി​​​ഗ​​​ൺ സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു സ​​​ഹ​​​പാ​​​ഠി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന പ​​​തി​​​ന​​​ഞ്ചു​​​കാ​​​ര​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ. മ​​​ന​​​പ്പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​വ​​​ർ ഒ​​​ളി​​​വി​​​ൽ​​​പോ​​​യി​​​രു​​​ന്നു.

ഈ​​​ഥ​​​ൻ ക്രം​​​ബ്ലി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി ഓ​​​ക്സ്ഫ​​​ഡ് പ​​​ട്ട​​​ണ​​​ത്തി​​​ലെ ഹൈ​​​സ്കൂ​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പി​​​താ​​​വ് പു​​​തു​​​താ​​​യി വാ​​​ങ്ങി​​​യ തോ​​​ക്കാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

മ​​​ക​​​നെ​​​ക്കു​​​റി​​​ച്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ജ​​​യിം​​​സ്- ജി​​​ന്നി​​​ഫ​​​ർ ക്രം​​​ബ്ലി ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. ഒ​​​ളി​​​വി​​​ൽ​​​പോ​​​യ ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്ക് പോ​​​ലീ​​​സ് 10,000 ഡോ​​​ള​​​ർ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഡി​​​ട്രോ​​​യി​​​റ്റി​​​ലെ ഒ​​​രു ഗോ​​​ഡൗ​​​ണി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

വെ​​​ടി​​​വ​​​യ്പു ന​​​ട​​​ത്തി​​​യ ഈ​​​ഥ​​​നെ​​​തി​​​രേ കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു പു​​​റ​​​മേ തീ​​​വ്ര​​​വാ​​​ദ​​​ക്കു​​​റ്റ​​​വും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തീ​​​വ്ര​​​വാ​​​ദ​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​തും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​തും അ​​​സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ്.