നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ​ച്ച കെ​വി​ൻ സ്ട്രി​ക്ട് ലാ​ൻ​ഡി​ന് ഗോ ​ഫ​ണ്ട് മി​യി​ലൂ​ടെ ല​ഭി​ച്ച​ത് 1.4 മി​ല്യ​ൻ ഡോ​ള​ർ
Monday, November 29, 2021 7:12 PM IST
മി​സോ​റി: നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ​ച്ച കെ​വി​ൻ സ്ട്രി​ക്ട് ലാ​ൻ​ഡി​ന് ഗോ ​ഫ​ണ്ട് മി​യി​ലൂ​ടെ 1.4 മി​ല്യ​ൻ ഡോ​ള​ർ ല​ഭി​ച്ചു. മൂ​ന്നു​പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റം ആ​രോ​പി​ച്ച് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്ന മി​സൗ​റി​യി​ൽ നി​ന്നു​ള്ള കെ​വി​ൻ സ്ട്രി​ക്ട് ലാ​ൻ​ഡി​നെ 43 വ​ർ​ഷ​ത്തി​ന് ശേ​ഷം നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മി​സൗ​റി സം​സ്ഥാ​നം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ബാ​ധ്യ​സ്ഥ​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ സ്നേ​ഹി​ത​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു തു​ട​ങ്ങി​യ ഗോ ​ഫ​ണ്ട് മി ​അ​ക്കൗ​ണ്ടി​ലൂ​ടെ ശ​നി​യാ​ഴ്ച വ​രെ ല​ഭി​ച്ച​ത് 1.4 മി​ല്യ​ൻ ഡോ​ള​ർ.

മി​സോ​റി​യി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ശി​ക്ഷാ​വി​ധി​ക്ക് ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ത​ട​വി​ന് പ്ര​തി​ദി​നം 50 ഡോ​ള​റി​ന് അ​ർ​ഹ​ത​യു​ള്ളൂ. സ്ട്രി​ക്ട് ലാ​ൻ​ഡി​ന്‍റെ കാ​ര്യം അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല.

മി​സോ​റി​യി​ലെ കാ​മ​റൂ​ണി​ലു​ള്ള വെ​സ്റ്റേ​ണ്‍ മി​സോ​റി ക​റ​ക്ഷ​ണ​ൽ സെ​ന്‍റ​റി​ൽ നി​ന്നും 62 കാ​ര​നാ​യ കെ​വി​ൻ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​ത്. 1979-ൽ ​ന​ട​ന്ന കൊ​ല​പാ​ത​ക കേ​സി​ലാ​ണ് കെ​വി​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. താ​ൻ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടും പ​രോ​ൾ പോ​ലും അ​നു​വ​ദി​ക്കാ​തെ 50 വ​ർ​ഷ​ത്തെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യാ​ണ് ല​ഭി​ച്ച​ത്. സീ​നി​യ​ർ ജ​ഡ്ജി ജെ​യിം​സ് വെ​ൽ​ഷ് സ്ട്രി​ക്ട് ലാ​ൻ​ഡി​നെ​തി​രാ​യ എ​ല്ലാ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ളും നി​ര​സി​ച്ചു.

പി.​പി. ചെ​റി​യാ​ൻ