സിഎംഎ മുൻ പ്രസിഡന്‍റെ രഞ്ജൻ എബ്രഹാമിന്‍റെ മാതാവ് അന്തരിച്ചു
Monday, October 18, 2021 9:42 PM IST
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡംഗവും മുൻ പ്രസിഡന്‍റുമായ രഞ്ജൻ എബ്രഹാമിന്‍റെ മാതാവ് ഏലിയാമ്മ എബ്രഹാം (93) അന്തരിച്ചു.

മറ്റുമക്കൾ : തോമസ് (പാപ്പച്ചൻ), സാറാമ്മ (അമ്മിണി), മേരിക്കുട്ടി, ലീല്ലാമ്മ.
മരുമക്കൾ: ദീനാമ്മ, ബേബിക്കുട്ടി, രാജു, രാജൻ, ലില്ലി.

പൊതുദർശനം : ഒക്ടോബർ 19 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മുതൽ ഒന്പതു വരെ കൊളേണിയൽ ഫ്യൂണറൽ ഹോമിൽ.

സംസ്ക്കാര കർമ്മങ്ങൾ : ബുധനാഴ്ച രാവിലെ 9.30ന് സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തുന്നതും (St. Mary’s Malankara Catholic Church, 1208 Ash land Ave, Evans ton, IL- 60202) തുടർന്ന് ഓൾ സെയിന്‍റ്സ് കാത്തലിക് സെമിത്തേരിയിൽ (All saints Catholic cemetery, 700 N. River Rd., Des Plaines, IL 60016) സംസ്കരിക്കും.

ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോൺസൺ കണ്ണൂക്കാടന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്‍റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപുറം, ജോ. ട്രഷറർ ഷാബു മാത്യു ബോർഡംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

ജോഷി വള്ളിക്കളം