അ​റ്റ്ലാ​ന്‍റാ മൃ​ഗ​ശാ​ല​യി​ൽ കോവിഡ് വ്യാപിക്കുന്നു; 13 ഗൊ​റി​ല്ല​കൾക്ക് രോഗബാധ സ്ഥി​രീ​ക​രി​ച്ചു
Monday, September 13, 2021 9:07 PM IST
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ മൃ​ഗ​ശാ​ല​യി​ൽ 13 ഗൊ​റി​ല്ല​ക​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 60 വ​യ​സ് പ്രാ​യ​മു​ള്ള ഗൊ​റി​ല്ല​യും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ ഗൊ​റി​ല്ല​ക​ൾ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി. ചു​മ​യും മൂ​ക്കൊ​ലി​പ്പും വി​ശ​പ്പി​ല്ലാ​യ്മ​യും രോഗലക്ഷണവുമായി ഇ​വ​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ​ക്കാ​യി നാ​ഷ​ണ​ൽ വെ​റ്റ​ന​റി സ​ർ​വീ​സ് ലാ​ബി(​അ​യോ​വ)​ലേ​ക്ക് സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ന​കം 20 ഗൊ​റി​ല്ല​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നാ​യി​രി​ക്കും ഗൊ​റി​ല്ല​ക​ൾ​ക്ക് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു ന​ൽ​കു​ന്ന സൂ​ച​ന.

ഗൊ​റി​ല്ല​ക​ളി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു കോ​വി​ഡ് വ്യാ​പി​ക്കു​വാ​ൻ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ല. വ​ള​രെ അ​ക​ലം പാ​ലി​ച്ചാ​ണ് ഗൊ​റി​ല്ല​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നു മു​ൻ​പു സാ​ൻ​ഡി​യാ​ഗോ മൃ​ഗ​ശാ​ല​യി​ലെ എ​ട്ടു ഗൊ​റി​ല്ല​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ത​ക്ക സ​മ​യ​ത്ത് ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ന​ട​ത്തി​യ​തി​നാ​ൽ മ​ര​ണം സം​ഭ​വി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ