ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം
Thursday, May 9, 2024 10:13 AM IST
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം മ​രി​ച്ചു. ഒ​രു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ത​ക​രു​ക​യോ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്തു.

നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, സം​സ്ഥാ​ന​ത്തെ ക​വി​ഞ്ഞൊ​ഴു​കു​ന്ന ന​ദി​ക​ളും വെ​ള്ള​പ്പൊ​ക്ക​വും ഏ​ക​ദേ​ശം 1.45 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ ബാ​ധി​ച്ചു. ഏ​ക​ദേ​ശം 2,00,000 ജ​ന​ങ്ങ​ളെ അ​വ​രു​ടെ വീ​ടു​ക​ൾ വി​ട്ടു​പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യും ചെ​യ്തു.