പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന
Wednesday, May 8, 2024 5:51 AM IST
പി.പി. ​ചെ​റി​യാ​ൻ
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ​ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ​പ്ര​സി​ഡ​ന്‍റ് കാ​മ്പ​സു​ക​ൾ സ​ന്ദ​ർ​ശി​കു​മെ​ന്ന് കരുതുന്നതായി ​ അ​ഭി​മു​ഖ​ത്തി​നി​ടെ ജ​ന​പ്ര​തി​നി​ധി റോ ​ഖ​ന്ന പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും ​അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​ൻ​ അ​വ​കാ​ശ​മി​ല്ലെ​ന്ന് ബൈ​ഡ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച പ്ര​തി​ഷേ​ധ​ത്തെ അ​പ​ല​പി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ങ്ങ​ൾ മി​ഡി​ൽ ഈ​സ്റ്റി​ലെ പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു ന​യ​വും പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യാ​ൻ ബൈ​ഡ​നെ പ്രേ​രി​പ്പി​ക്കി​ല്ലെ​ന്ന് റോ ​ഖ​ന്ന പ​റ​ഞ്ഞു.

ഇ​സ്ര​യേ​ലി​നെ​തി​രാ​യ ഗ​തി മാ​റ്റാ​ൻ നേ​താ​ക്ക​ളെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്ന ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക പ്ര​സ്ഥാ​നം മാ​ത്ര​മാ​ണ് ക്യാ​മ്പ​സ് ക്യാ​മ്പു​ക​ൾ.​ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ൽ ബൈ​ഡ​ന്‍റെ മ​ന​​സ് ഇ​തി​ന​കം ത​ന്നെ മാ​റി​യെ​ന്ന് ഖ​ന്ന ഞാ​യ​റാ​ഴ്ച വാ​ദി​ച്ചു.

മി​ഡി​ൽ ഈ​സ്റ്റി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ അ​സ്വ​സ്ഥ​രാ​ണെ​ന്ന് പ്ര​സി​ഡ​ൻ്റ് മു​ത​ൽ താ​ഴെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം, വ​ള​രെ​യ​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ന്നു. നി​ങ്ങ​ൾ പ്ര​സി​ഡ​ന്‍റിന്‍റെ ഭാ​ഷ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ത് തീ​ർ​ച്ച​യാ​യും ക​ഴി​ഞ്ഞ 6 മാ​സ​മാ​യി മാ​റി​യി​രി​ക്കു​ന്നു.