ജോ​സ​ഫ് പി. ​ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ മാ​ർ സെ​റാ​ഫി​ൻ മെ​ത്രാ​പോ​ലീ​ത്ത അ​നു​ശോ​ചി​ച്ചു
Monday, May 6, 2024 11:49 AM IST
വാർത്ത:പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച ജോ​സ​ഫ് പി. ​ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ശോ​ചി​ച്ചു.

35 വ​ർ​ഷ​ത്തോ​ളം യു​എ​ഇ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ദേ​വാ​ല​യ​ത്തിന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ജോ​സ​ഫ് ചാ​ക്കോ ഇ​ട​വ​ക​യ്ക്ക് ന​ൽ​കി​യ എ​ല്ലാ സേ​വ​ന​ങ്ങ​ളെ​യും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​വെ​ന്നു ഇ​ട​വ​ക വി​കാ​രി ഫാ. ​സി​റി​ൽ വ​ർ​ഗീ​സ് വ​ട​ക്കേ​ട​ത്ത് അ​റി​യി​ച്ചു

ഇ​ട​വ​ക​യി​ലെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ടെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വമുള്ള അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും ദുഃ​ഖ​ത്തി​ലാ​യി​രി​ക്കു​ന്ന കു​ടും​ബ​ത്തിനായി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ച്ഛ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ ടെ​ക്സ​സിലെ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കാ​രോ​ൾ​ട്ട​ൺ ഫ​റ​ൺ​ഔ​സ് സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടെ​വി​ൻ ജോ​സ​ഫ് - 945 446 8303.