സി​മോ​ണ്‍ മാ​നു​വേ​ലി​ന് ഒ​ളി​ന്പി​ക്സ് മെ​ഡ​ൽ
Tuesday, July 27, 2021 12:08 AM IST
ഷു​ഗ​ർ​ലാ​ന്‍റ്: ഹൂ​സ്റ്റ​ണ്‍ ഷു​ഗ​ർ​ലാ​ന്‍റി​ൽ നി​ന്നു​ള്ള സി​മോ​ണ്‍ മാ​നു​വേ​ലി​നു ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് 4 * 100 റി​ലേ​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ. ഓ​സ്ട്രേ​ലി​യ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ, നേ​രി​യ വ്യ​ത്യാ​സ​ത്തി​നാ​ണ് മാ​നു​വേ​ലി​ന് വെ​ള്ളി മെ​ഡ​ൽ ന​ഷ്ട​പ്പെ​ട്ട​ത്. കാ​ന​ഡ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഇ​വ​ർ 2016 ഒ​ളി​ന്പി​ക്സി​ൽ ര​ണ്ടു ഗോ​ൾ​ഡ് മെ​ഡ​ലും, ര​ണ്ടു സി​ൽ​വ​ർ മെ​ഡ​ലും നേ​ടി​യി​രു​ന്നു. 100 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​യ്ലി​ൽ ക​നേ​ഡി​യ​ൻ താ​ര​വു​മാ​യി തു​ല്യ​ത പാ​ലി​ച്ചു​വെ​ങ്കി​ലും, അ​മേ​രി​ക്ക​യി​ലെ വ്യ​ക്തി​പ​ര ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യെ​ന്ന ബ​ഹു​മ​തി ഇ​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു.

സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി, സ്റ്റീ​ഫ​ൻ എ​ഫ്. ഓ​സ്റ്റി​ൻ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​മോ​ണ്‍ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഒ​ളി​ന്പി​ക്സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കൊ​യ്ത സി​മോ​ണ്‍ മാ​നു​വേ​ൽ ഹൂ​സ്റ്റ​ണി​ന് അ​ഭി​മാ​ന​മാ​ണ്.

ടോ​ക്കി​യോ​യി​ൽ ന​ട​ക്കു​ന്ന നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ളി​ൽ 50 മീ​റ്റ​റി​ൽ നേ​ട്ടം കൈ​വ​രി​ക്കാ​നാ​കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ