ഐ​സ​ക് മേ​രി ദാ​സ​ൻ നി​ര്യാ​ത​നാ​യി
Wednesday, July 21, 2021 5:29 PM IST
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൽ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കാ​ൽ​ഗ​റി​(​എം​സി​എ​സി) സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഐ​സ​ക്കി​ന്‍റെ പി​താ​വ് മ​ല്ല​പ്പ​ള്ളി ചി​റ​ക്ക​ട​വി​ൽ ഐ​സ​ക് മേ​രി ദാ​സ​ൻ (കു​ഞ്ഞ്-74) നി​ര്യാ​ത​നാ​യി. വി​ജ​യ​വാ​ഡ സെ​യി​ന്‍റ് ഫ്രാ​ൻ​സി​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച അ​ദ്ദേ​ഹം, മ​ല്ല​പ്പ​ള്ളി മി​നോ​ലാ​ക് പെ​യ്ന്‍റ​സ് ഉ​ട​മ​യാ​യി​രു​ന്നു. കൂ​ടാ​തെ മ​ല്ല​പ്പ​ള്ളി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മ​ല്ല​പ്പ​ള്ളി ക​രി​സ്മാ​റ്റി​ക് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി, മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​ന്‍റെ ഭാ​ര്യ എ​ട​ത്വാ വ​ള്ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം റീ​ത്താ​മ്മ. സം​സ്കാ​രം പി​ന്നീ​ട് മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ.

മ​റ്റു​മ​ക്ക​ൾ: വ​ർ​ഗീ​സ് ഐ​സ​ക്ക്(​ടൊ​റോ​ന്േ‍​റാ), റോ​സ് മേ​രി(​അ​യ​ർ​ല​ൻ​ഡ്), എ​ലി​സ​ബ​ത്ത്(​അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഗ്രേ​സ് മ​രി​യ, ലി​ൻ​സി ബാ​ബു, പോ​ൾ ജോ​സ​ഫ് , ഷാ​ൻ സ​ണ്ണി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +1 587 437 6615.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം