ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്സ് കോ​ർ​ണ​ർ ജൂ​ണ്‍ 25ന്
Monday, June 21, 2021 10:05 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്സ് കോ​ർ​ണ​ർ പ​രി​പാ​ടി കു​ട്ടി​ക​ൾ​ക്കാ​യി ജൂ​ണ്‍ 25ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മ​ണി​ക്ക് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ വ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. വേ​ൾ​ഡ് ബി​സി​ന​സ് എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി​ൻ കു​ര്യാ​ക്കോ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​പ്ര​ഭാ​ഷ​ണം ഷി​ക്കാ​ഗോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്രൊ​ഫ​സ​റും കു​ക്ക് കൗ​ണ്ടി പ്രി​സ​ണ്‍ ചാ​പ്ലെ​യി​നും ആ​യ ഡോ. ​അ​ല​ക്സ് കോ​ശി​യാ​ണ്. അ​തി​നോ​ട​നു​ബ​ന്ധി​ച്ച് സാ​റ അ​നി​ൽ ന​ട​ത്തു​ന്ന യോ​ഗ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും, മാ​ന​സി​കോ​ല്ലാ​സ​ത്തി​നും സ​മൂ​ഹ​ത്തി​ലു​ണ്ടാ​കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യു​ന്ന​തി​ന് സാ​ധി​ക്കും തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചു​ള്ള ക്ലാ​സു​ക​ളും ന​ട​ത്തു​ന്ന​താ​ണ്. ജെ​സ്‌​സി റി​ൻ​സി (773 322 2554) ആ​ണ് ഇ​തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (847 477 0564), സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം (312 685 6749), ട്ര​ഷ​റ​ർ മ​നോ​ജ് അ​ച്ചേ​ട്ട്, ജോ. ​സെ​ക്ര​ട്ട​റി സാ​ബു ക​ട്ട​പു​റം, ജോ. ​ട്ര​ഷ​റ​ർ ഷാ​ബു മാ​ത്യു, വ​നി​താ പ്ര​തി​നി​ധി​ക​ൾ, യൂ​ത്ത് പ്ര​തി​നി​ധി ബോ​ർ​ഡം​ഗ​ങ്ങ​ളും സം​ബ​ന്ധി​ക്കു​ന്ന​താ​ണ്.

ഷി​ക്കാ​ഗോ​യി​ലും പ​രി​പ​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം