മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഃഖം: ജോർജി വർഗീസ്
Wednesday, May 5, 2021 11:51 AM IST
ഫ്ലോറിഡ:കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാനയുടെ നിരവധി നേതാക്കളുമായി അടുത്ത സ്നേഹ ബന്ധം പുലർത്തിയിരുന്ന നർമത്തിന്റെ സഹയാത്രികനായിരുന്ന വലിയ തിരുമേനിയായിരുന്നു ഫൊക്കാനയുടെ ഫ്ലോറിഡ കൺവെൻഷനിലെ ചിരിയരങ്ങിലെ മുഖ്യാതിഥി. ഫ്ലോറിഡ കൺവെൻഷൻ ഉൾപ്പെടെ ഫൊക്കാനയുടെ നിരവധി കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുള്ള മാർ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കയിൽ സന്ദർശനം നടത്തുമ്പോഴെല്ലാം ഫൊക്കാനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്നേഹ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ജോർജി അനുശോചന സന്ദേശത്തിൽ അനുസമരിച്ചു.

ഡോ.ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിവരും ദുഃഖം രേഖപ്പെടുത്തി.