ര​ണ്ട് കു​ട്ടി​ക​ളെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി; മാ​താ​വ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി
Thursday, April 8, 2021 10:14 PM IST
ഇ​ർ​വിം​ഗ് (ഡാ​ള​സ്): ഇ​ർ​വിം​ഗ് സി​റ്റി​യെ ഞെ​ട്ടി​ച്ച ര​ണ്ടു കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ മാ​താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്വ​യം ഹാ​ജ​രാ​യി. 30 വ​യ​സു​ള്ള മാ​താ​വ് മാ​ഡി​സ​ണ്‍ മ​ക്ഡോ​ണാ​ൾ​ഡി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഇ​ർ​വിം​ഗി​ലെ ആ​ൻ​തം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഒ​രു വ​യ​സ്‌​സു​ള്ള ലി​ല്ലി​യ​ൽ, ആ​റു വ​യ​സു​ള്ള ആ​ർ​ച്ച​ർ എ​ന്നീ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ​യാ​ണ് പെ​റ്റ​മ്മ സ്വ​ന്തം കൈ​ക​ൾ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം എ​ട്ടു മൈ​ൽ അ​ക​ലെ​യു​ള്ള ഇ​ർ​വിം​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​വ​രെ​ത്തി. വ​ള​രെ ശാ​ന്ത​മാ​യി പെ​രു​മാ​റി​യ ഇ​വ​ർ 911 വി​ളി​ച്ചു താ​ൻ ത​ന്‍റെ ര​ണ്ടു മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ചു. വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സ് ര​ണ്ടു കു​ട്ടി​ക​ളും കി​ട​ക്ക​യി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഭ​യാ​ന​ക​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് മാ​ർ​ച്ച് 6 ചൊ​വ്വാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ർ​വിം​ഗ് പോ​ലീ​സ് വ​ക്താ​വ് റോ​ബ​ർ​ട്ട് റി​വി​സ് അ​റി​യി​ച്ച​ത്.

ര​ണ്ടു കു​ട്ടി​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കി​ട​ക്ക​യി​ൽ എ​ടു​ത്തു​കി​ട​ത്തി​യ​ശേ​ഷം ത​ല​യി​ണ മു​ഖ​ത്ത് അ​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റോ​ബ​ർ​ട്ട് പ​റ​ഞ്ഞ​ത്.

കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഇ​വ​രെ പ്രേ​രി​പ്പി​ച്ച​തെ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ര​ട്ട കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി ഇ​വ​രെ ഡാ​​ള​സ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഇ​ർ​വിം​ഗ് പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ 972 273 1010 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. കേ​സ് ന​ന്പ​ർ 21558. ര​വ​ശ​ഹ​റ​ബ​റ​ല​മ​വേ​ബ2021​മുൃ​ശ​ഹ8.​ഷു​ഴ
റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ