ജോസഫ് ഉഴുത്തുവാല്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Tuesday, March 2, 2021 5:06 PM IST
വൈറ്റ്പ്ലെയിന്‍സ്: പാലാ കാരൂര്‍ ഉഴുത്തുവാല്‍ പരേതരായ തോമസിന്റെയും മറിയത്തിന്റെയും മകന്‍ ജോസഫ് ഉഴുത്തുവാല്‍ വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. 44 വര്‍ഷമായി ന്യൂയോര്‍ക്കിലെ എലംസ്‌ഫോര്‍ഡിലായിരുന്നു താമസം. ഭാര്യ: പാലാ കല്ലറയ്ക്കല്‍ കുടുംബാംഗമായ ആന്‍ ഉഴുത്തുവാല്‍.

മക്കള്‍: ജെയിംസ് ഉഴുത്തുവാല്‍ (കലിഫോര്‍ണിയ), ജോണ്‍ ഉഴുത്തുവാല്‍ (ഹൂസ്റ്റന്‍), തോമസ് ഉഴുത്തുവാല്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: ജീന, ലീസ,നീലാ മെത്ഗഡ്. ഏഴു കൊച്ചുമക്കള്‍

ഗുജറാത്തിലെ ആനന്ദില്‍ ജെസ്യൂട്ട് സഭാമിഷനില്‍ 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് അമേരിക്കയില്‍ എത്തിയത്. പൊതുദര്‍ശനം: മാര്‍ച്ച് നാലിന് വ്യാഴാഴ്ച മൂന്നു മുതല്‍ അഞ്ചു വരെയും, ആറു മുതല്‍ എട്ടു വരെയും Ballard Funeral Home, 72 East Main Street, Elmsford.. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് അഞ്ചിന് വെള്ളിയാഴ്ച രാവിലെ പത്തിനു ഔര്‍ ലേി ഓഫ് മൗണ്ട് കാര്‍മല്‍ (59 East Main Street, Elmsford) ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Avenue,WhitePlains) നടക്കും.
വിവരങ്ങള്‍ക്ക്: ജോണ്‍ ഉഴുത്തുവാല്‍ (917 488 3971).

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി