ഐപിസിഎൻഎ ഹൂസ്റ്റൺ കൺവൻഷൻ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു
Friday, November 20, 2020 6:25 PM IST
ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഹൂസ്റ്റൺ കൺവൻഷൻ വിപുലവും കുറ്റമറ്റതും ആക്കാനുള്ള തീരുമാനവുമായി ഐപിസിഎൻഎ ഭാരവാഹികൾ നവംബർ 18 നു സ്റ്റാ‌ഫോർഡിലെ സൗത്ത് ഇന്ത്യ ചേംബർ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. ചാപ്റ്റർ യോഗത്തിൽ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

2021 ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ടെക്‌സസിലെ കോവിഡ് അവസ്ഥ വിലയിരുത്തി കൺവൻഷൻ സ്ഥലവും തീയതിയും തീരുമാനിക്കാമെന്ന് യോഗം വിലയിരുത്തി. കൺവൻഷനിൽ രാഷ്ട്രീയക്കാരെ അതിഥികളാക്കുന്നതിൽ അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നെങ്കിലും അപ്പോഴത്തെ സ്ഥിതിക്കു അനുസൃതമായി തീരുമാനമെടുക്കാനും ധാരണയായി.

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് ശങ്കരൻകുട്ടി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഐഡി വിതരണത്തിന്‍റെ ഉദ്ഘാടനം
ദേശിയ പ്രസിഡന്‍റ് ഡോ. ജോർജ് കാക്കനാട്ട് നിർവഹിച്ചു. പുതിയ അംഗങ്ങളായ അജു വരിക്കാട്, സുബിൻ ബാലകൃഷ്ണൻ എന്നിവരെ പ്രസിഡന്‍റ് ശങ്കരൻകുട്ടി പിള്ള സ്വാഗതം ചെയ്തു. ചാപ്റ്റർ പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി ഫിന്നി രാജു സംസാരിച്ചു. കൺവൻഷൻ ചർച്ചകൾക്കു ജോർജ് കാക്കനാട്ട്, മുൻ പ്രസിഡന്‍റുമാരായ അനിൽ ആറന്മുള, ജോയ് തുമ്പമൺ എന്നിവർ നേതൃത്വം നൽകി. ചർച്ചകളിൽ ജിജു കുളങ്ങര, ജോർജ് തെക്കേമല, വിജു വർഗീസ്, ജോയ്‌സ് തോന്യാമല , അജു വരിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷം നടത്താനും തീരുമാനിച്ചു. അനിൽ ആറന്മുള നന്ദി പറഞ്ഞു.