ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കസ്തൂർബാ നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് ദത്തിന് വേണ്ടിയാണ് ചാണ്ടി ഉമ്മൻ വോട്ട് അഭ്യർഥിച്ച് ഭവന സന്ദർശനം നടത്തിയത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എസ്ഐഒഎം സംസ്ഥാന കോഓർഡിനേറ്റർ സ്കറിയ തോമസ്, കസ്തൂർബാ നഗർ തെരഞ്ഞെടുപ്പ് പ്രചാരണ കോഓർഡിനേറ്റർ ഷിനു ജോസഫ്, എസ്ഐഒഎം സൺവാൾ നഗർ - എവി നഗർ കോഓർഡിനേറ്റർമാരായ കെ.വി. രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.