കൊച്ചി: കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല ചൊവ്വാഴ്ച ചാവറ കൾച്ചറൽ സെന്റർ സന്ദർശിക്കും. ഇഗ്ലണ്ട് ആൻഡ് വേൽസ് ക്രിമിനൽ ഡിഫെൻസ് ലോയർ കൂടിയായ അദ്ദേഹം ഉച്ചകഴിഞ്ഞു രണ്ടിന് ചാവറ കൾച്ചറൽ സെന്ററിൽ "ഇന്ത്യൻ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം & മീഡിയ കൺവെർജൻസ്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
വിദ്യാർഥികളുമായും പൊതുജനങ്ങളുമായും അദ്ദേഹം ചർച്ചയിൽ പങ്കെടുക്കുമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ അറിയിച്ചു.