മാ​ര്‍​പാ​പ്പ​യ്ക്ക് മാ​ഴ്സെ​യി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Saturday, September 23, 2023 4:34 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
മാ​ഴ്സെ: മെ​ഡി​റ്റ​റേ​നി​യ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ മാ​ഴ്സെ ന​ഗ​ര​ത്തി​ലെ​ത്തി‌​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം ഒരുക്കി.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം 17ന് ​ആ​രം​ഭി​ച്ച മെ​ഡി​റ്റ​റേ​നി​യ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ വ​ട​ക്ക​നാ​ഫ്രി​ക്ക, പ​ശ്ചി​മേ​ഷ്യ, തെ​ക്ക​ന്‍ യൂ​റോ​പ്പ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ബി​ഷ​പു​മാ​രും യു​വ​ജ​ന​ത​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ലി​നു സ​മീ​പ​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ മ​ത, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​കൂ​ടി​യാ​യ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഫ്രാ​ന്‍​സി​സ് മാ​ർപാ​പ്പ മാ​ഴ്സെ​യി​ല്‍ വൈ​ദി​ക​രോ​ടൊ​പ്പം നോ​ട്രെ ഡാം ​ഡി ലാ ​ഗാ​ര്‍​ഡ് ബ​സി​ലി​ക്ക​യി​ല്‍ ഒ​ത്തു​കൂ​ടി. തു​ട​ര്‍​ന്ന് മാ​ഴ്സെ​യിലി​നും മെ​ഡി​റ്റ​റേ​നി​യ​ന്‍ ക​ട​ലി​നും അ​ഭി​മു​ഖ​മാ​യി നി​ല്‍​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന ഫ്ര​ഞ്ച് തു​റ​മു​ഖ​ത്ത് ക​ട​ലി​ല്‍ ജീ​വ​ന്‍ ന​ഷ്‌ട​പ്പെ​ട്ട നാ​വി​ക​ര്‍​ക്കും കു​ടി​യേ​റ്റ​ക്കാ​ര്‍​ക്കു​മാ​യി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ്മാ​ര​ക​ത്തി​നു മു​ന്നി​ല്‍ മാ​ർപാ​പ്പ പ്രാ​ര്‍​ഥന ന​ട​ത്തി.



വൈ​കു​ന്നേ​രം മാ​ഴ്സെ​യി​ലെ​ത്തി​യ പാ​പ്പയെ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി എ​ലി​സ​ബ​ത്ത് ബോ​ണ്‍ സ്വീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ മെ​ഡി​റ്റ​റേ​നി​യ​ന്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ന്തി​മ​സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണു​മാ​യി സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഉ​ച്ച​യ്ക്കു​ശേ​ഷം മാ​ഴ്സെ​യി​ലെ വെ​ലോ​ഡ്രോം സ്റേ​റ​ഡി​യ​ത്തി​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച​ശേ​ഷം രാ​ത്രി ഒ​ന്പ​തി​നു റോ​മി​ലേ​ക്കു മ​ട​ങ്ങും. ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ 44-ാമ​ത് അ​പ്പ​സ്തോ​ലി​ക പ​ര്യ​ട​ന​മാ​ണ് ഇ​ത്.