കാ​ന​ഡ-ഇ​ന്ത്യ സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു
Saturday, September 16, 2023 10:04 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക​രാ​റി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മോ​ശ​മാ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ലെ ഭി​ന്ന​ത പ​രി​ഹ​രി​ച്ച ശേ​ഷം ച​ർ​ച്ച​ക​ൾ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക​ള്‍ നി​ര്‍​ത്തി​യ​താ​യി കാ​ന​ഡ അ​റി​യി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം ഉ​ഭ​യ​ക​ക്ഷി ക​രാ​ർ ഒ​പ്പു​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും അ​റി​യി​ച്ച് മൂ​ന്നു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കാ​ന​ഡ​യു​ടെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം.