പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു; റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ
Friday, September 15, 2023 12:10 PM IST
മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്നു യു​വ​താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ.

റ​യ​ൽ യൂ​ത്ത് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കൗ​മാ​ര​ക്കാ​രെ ക്ല​ബ് മൈ​താ​ന പ​രി​സ​ര​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക്ല​ബി​ലെ നാ​ലാ​മ​തൊ​രു അം​ഗ​ത്തെ കൂ​ടി ചോ​ദ്യം​ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ക്കു​മെ​ന്ന് സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, ത​ന്‍റെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ക്ല​ബി​ന്‍റെ മൂ​ന്നാം ഡി​വി​ഷ​ൻ ടീ​മി​ലെ അം​ഗ​വു​മാ​യി ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്നാ​ണു പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്ന​ത്.

വ​നി​താ ലോ​ക​ക​പ്പ് വി​ജ​യി​ച്ച താ​ര​ത്തി​നു നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി വി​വാ​ദ​ത്തി​ലാ​യ സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സ് രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തു​നി​ന്നു സ​മാ​ന​മാ​യ മ​റ്റൊ​രു പ​രാ​തി ഉ​യ​ർ​ന്ന​ത്.