വി​മാ​ന ടോ​യ്‌ല​റ്റി​ൽ സെ​ക്സി​ൽ ഏ​ർ​പ്പെ​ട്ട ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ
Thursday, September 14, 2023 3:33 PM IST
ലണ്ടൻ: വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട ദ​മ്പ​തി​ക​ളെ കൈ​യോ​ടെ പി​ടി​കൂ​ടി. യു​കെ​യി​ലെ ലൂ​ട്ട​ണി​ൽ​നി​ന്ന് ഐ​ബി​സ​യി​ലേ​ക്കു​ള്ള ഈ​സി​ജെ​റ്റ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ശു​ചി​മു​റി​യി​ൽ സെ​ക്സ് ചെ​യ്യു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് വാ​തി​ൽ തു​റ​ന്നു നോ​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ 37 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ, ഈ​സി​ജെ​റ്റി​ന്‍റെ വ​ക്താ​വ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​മാ​നം ലൂ​ട്ട​ണി​ൽ​നി​ന്ന് ഐ​ബി​സ​യി​ലെ​ത്തി​യ​പ്പോ​ൾ ദ​ന്പ​തി​ക​ളു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും ഈ​സി​ജെ​റ്റ് സ്ഥി​രീ​ക​രി​ച്ചു.


അ​തേ​സ​മ​യം, ദ​മ്പ​തി​ക​ൾ​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.