സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ത്രി​ദി​ന ധ്യാ​നം 13 മു​ത​ൽ
Sunday, June 4, 2023 3:00 PM IST
അപ്പച്ചൻ കണ്ണഞ്ചിറ‌
പ്ര​സ്റ്റ​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​ഹൃ​ദ​യ​ത്തി​രു​ന്നാ​ളി​ന് ആ​മു​ഖ​മാ​യി ത്രി​ദി​ന ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ൺ 13,14,15 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 7.25 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫാ​മി​ലി കൗ​ൺ​സി​ല​റും ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച് ആ​ണ് ത്രി​ദി​ന ധ്യാ​നം ന​യി​ക്കു​ന്ന​ത്.

പെ​ന്ത​ക്കോ​സ്ത് തി​രു​ന്നാ​ളി​ന് ശേ​ഷം വ​രു​ന്ന മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച​യാ​ണ് തി​രു​ഹൃ​ദ​യ തി​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. തി​രു​ഹൃ​ദ​യ തി​രു​ന്നാ​ളി​നു മു​ന്നൊ​രു​ക്ക​മാ​യി ന​ട​ത്തു​ന്ന ത്രി​ദി​ന ധ്യാ​നം ആ​ത്മീ​യ​മാ​യും മാ​ന​സി​ക​മാ​യും ഒ​രു​ങ്ങു​വാ​നും തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ഭ​ക്തി​പു​ര​സ​രം പ​ങ്കു​ചേ​ർ​ന്ന് ദൈ​വീ​ക സ്നേ​ഹ​വും കൃ​പ​ക​ളും ആ​ർ​ജി​ക്കു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും.


ച​നാ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ പ​ങ്കു ചേ​രു​വാ​ൻ എ​ല്ലാ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്ന​താ‌​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

Zoom Meeting ID: 597 220 6305, Passcode : 1947

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി നി​ത്യേ​ന വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ 7.25 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ഇ​തേ സൂം ​മീ​റ്റിം​ഗ് ഐ​ഡി​യും പാ​സ്കോ​ഡും (ID: 597 220 6305, PW 1947) ഉ​പ​യോ​ഗി​ച്ച് സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ മാ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും തി​രു​വ​ച​ന ചി​ന്ത​യും ന​ട​ത്തി​പ്പോ​രു​ന്നു.

അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ശു​ശ്രു​ഷ​ക​ൾ തു​ട​ർ​ന്നും ല​ഭ്യ​മാ​ണെ​ന്നും സ്നേ​ഹ​പൂ​ർ​വ്വം പ​ങ്കു​ചേ​രു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സി​സ്റ്റ​ർ​ആ​ൻ മ​രി​യ അ​റി​യി​ച്ചു.