ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 15ന്
Saturday, June 3, 2023 5:19 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
വാ​ൽ​സിം​ഗ്ഹാം: പ്ര​മു​ഖ മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​മാ​യ വാ​ൽ​സിം​ഗ്ഹാ​മി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ തീ​ർ​ഥാ​ട​നം ജൂ​ലൈ 15ന് ​ന​ട​ക്കും. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ വി​ശ്വാ​സ സ​മൂ​ഹ​മാ​ണ് ഈ ​വ​ർ​ഷം വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വ​വും ആ​തി​ഥേ​യ​ത്വ​വും വ​ഹി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ലെ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നും പ്രാ​ർ​ഥ​ന​ക​ള്‍​ക്കും ശേ​ഷം സ്ഥാ​പി​ത​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് തീ​ര്‍​ഥാ​ട​നം ന​ട​ക്കുന്നത്.

യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​വേ​ദി​കൂ​ടി​യാ​ണ് വാ​ൽ​സിം​ഗ്ഹാം തീ​ര്‍​ഥാ​ട​നം. എ​ല്ലാ വ​ര്‍​ഷ​വും മു​ട​ങ്ങാ​തെ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും മ​രി​യ ഭ​ക്തി​യു​ടെ ഉ​റ​ച്ച പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ​സം​ഗ​മം സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ര്‍​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തീ​ർ​ഥാ​ട​ന ശു​ശ്രു​ഷ​ക​ളു​ടെ സ​മ​യ ക്ര​മം:

09:30 എ​എം - ജ​പ​മാ​ല​യും ആ​രാ​ധ​ന​യും
10:30 എ​എം - വ​ച​ന പ്ര​ഘോ​ഷ​ണം (സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച്)
11:30 എ​എം - ഉ​ച്ച​ഭ​ക്ഷ​ണം, അ​ടി​മ​വ​യ്ക്ക​ല്‍
12:15 പി​എം - പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ല്‍
12:45 പി​എം - ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം
02:00 പി​എം - വി​ശു​ദ്ധ കു​ര്‍​ബാ​ന
04:30 പി​എം - തീ​ര്‍​ഥാ​ട​ന സ​മാ​പ​നം.

തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.