സ്വ​ര​രാ​ഗ ഗാ​ന സ​ന്ധ്യ‌​ക്കൊ​രു​ങ്ങി യു​കെ മ​ല​യാ​ളി​ക​ൾ
Friday, May 19, 2023 12:38 PM IST
ബിനു ജോർജ്
ല​ണ്ട​ൻ: ഹൃ​ദ​യ​ഹാ​രി​യാ​യ ഒ​രു​പി​ടി ന​ല്ല ഗാ​ന​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ വീ​ണ്ടു​മൊ​രു ഗാ​ന​സ​ന്ധ്യ യു​കെ മ​ല​യാ​ളി​ക​ളെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു. ജോ​യ്‌​സ് ലൈ​വ് ല​ണ്ട​ന്‍ ഒ​രു​ക്കു​ന്ന സ്വ​ര​രാ​ഗ സ​ന്ധ്യ യു​കെ​യി​ലെ മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റു​ന്നു.

മേ​യ് 27 വൈ​കു​ന്നേ​രം 5.30ന് ​ടു​ഡ​ര്‍ പാ​ര്‍​ക്ക് ലെ​ഷ​ര്‍ സെ​ന്‍റ​ര്‍ ഫെ​ല്‍​ത്താം, മേ​യ് 28 വൈ​കു​ന്നേ​രം 5.30ന് വീ​റ്റ്‌​ലി പാ​ര്‍​ക്ക് സ്‌​കൂ​ള്‍ ഓ​ക്‌​സ്‌​ഫോ​ര്‍​ഡ്, ജൂ​ണ്‍ മൂ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ജോ​യ്‌​സ് ലൈ​വ് ല​ണ്ട​നും ട്രാ​ഫോ​ര്‍​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ചേർന്ന് വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ലുമാണ് പ​രി​പാ​ടി ന​ട​ക്കുന്നത്.

ഗാ​യ​ക​ൻ ഫാ.വി​ല്‍​സ​ണ്‍ മെ​ച്ചേ​രി​ല്‍, ഗ്രാ​മി അ​വാ​ര്‍​ഡ് വി​ന്ന​ര്‍ മ​നോ​ജ് ജോ​ര്‍​ജ്, ബ്രി​ട്ട​ന്‍ ടാ​ല​ന്‍റ് സ​വ​ര്‍​ണ നാ​യ​ര്‍, സോ​ഷ്യ​ല്‍ ​മീ​ഡി​യ ഫെ​യിം ലാ​ലു ടീ​ച്ച​റും പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്.

ഒ​രു​പി​ടി ന​ല്ല ഗാ​ന​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ സ്വ​ര​രാ​ഗ സ​ന്ധ്യ​യി​ലേ​ക്ക് എ​ല്ലാ​വ​ര​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് -
മാ​ഞ്ച​സ്റ്റ​ര്‍: 079037 48605, 07859 816234
ഫെ​ല്‍​ത്താം: 07411 899479, 074034 74047, 079163 50659
ഓ​ക്‌​സ്‌​ഫോ​ര്‍​ഡ്: 078284 56564, 074234 66188, 07428 738476