ലൂ​ക്കാ ഡാ​ൻ​സ് ക്ലാ​സി​ന് തു​ട​ക്കം
Friday, May 19, 2023 12:12 PM IST
അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ൽ
ല​ണ്ട​ൻ: ലൂ​ട്ട​ന്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ (ലൂ​ക്കാ) ഡാ​ൻ​സ് ക്ലാ​സി​ന് തു​ട​ക്കം. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ട്ട സ​ദ​സി​നെ സാ​ക്ഷി​നി​ർ​ത്തി മേ​യ് 12നാ​ണ് ഡാ​ൻ​സ് ക്ലാ​സി​ന് തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​ശ​സ്ത ന​ർ​ത്ത​കി​യും അ​വ​താ​ര​ക​യു​മാ​യ അ​നു​ശ്രീ എ​സ്.​നാ​യ​രാ​ണ് ഡാ​ൻ​സ് ടീ​ച്ച​ർ. ആ​ദ്യ ദി​വ​സം ത​ന്നെ നിരവധി മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​മാ​യി നൃ​ത്ത പ​ഠ​ന​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്നു.

വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​ഭ്യ​സി​ക്കേണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ത് കു​ട്ടി​ക​ളി​ൽ വ​രു​ത്തു​ന്ന വ്യ​ക്തി​ത്വ വി​കാ​സ​ത്തെ​ക്കു​റി​ച്ചും അ​നു​ശ്രീ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും വി​ശ​ദ​മാ​ക്കി​കൊ​ടു​ത്തു.

ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ആ​രം​ഭി​ച്ച മ്യൂ​സി​ക്, മ​ല​യാ​ളം ക്ലാ​സു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​ര​മാ​ണ് ഡാ​ൻ​സ് ക്ലാ​സു​ക​ൾ ന​ട​ത്തു​ക എ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ല്‍ അ​റി​യി​ച്ചു.ഡി​നി തൃ​പ്ര​യാ​ർ സു​നി​ൽ​ദ​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ന​ട​ക്കു​ന്ന ലൂ​ക്കാ മ്യൂ​സി​ക് ക്ലാ​സും ലൂ​ക്കാ അ​ധ്യാ​പ​ക​രു​ടെ ത​ന്നെ ശി​ക്ഷ​ണ​ത്തി​ൽ ന​ട​ക്കു​ന്ന ലൂ​ക്കാ മ​ല​യാ​ളം ക്ലാ​സും കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ന​ല്ല​രീ​തി​യി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു.

ക്ലാ​സി​ക്ക​ൽ ഡാ​ൻ​സി​നൊ​പ്പം ബോ​ളി​വു​ഡ് ഡാ​ൻ​സും ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക​മാ​യി പ​ഠി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് അ​ലോ​ഷ്യ​സ് അ​റി​യി​ച്ചു.

മ്യൂ​സി​ക്, മ​ല​യാ​ളം ക്ലാ​സു​ക​ൾ​ക്കൊ​പ്പം ഡാ​ൻ​സ് ക്ലാ​സു​ക​ളും ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ര്യ​ൻ അ​ഭ്യ​ർഥിച്ചു.

ക്ലാസ് തു​ട​ങ്ങി​യ ആ​ദ്യ ദി​നം ത​ന്നെ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സും ബോ​ളി​വു​ഡ് ഡാ​ൻ​സും ത​ങ്ങ​ൾ​ക്കു വ​ഴ​ങ്ങു​മെ​ന്ന് ലൂ​ക്ക​യി​ലെ കു​ട്ടി​ക​ൾ തെളിയിച്ചു.

അം​ഗ ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പം ഭാ​വ വ്യ​താ​സ​ങ്ങ​ളും പ്ര​ക​ട​മാ​ക്കി ഡാ​ൻ​സ് ടീ​ച്ച​റാ​യ അ​നു​ശ്രീ​ക്കൊ​പ്പം കു​ട്ടി​ക​ൾ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ച​ത് ക​ണ്ടു​നി​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ലൂ​ക്കാ ഭാ​ര​വാ​ഹി​ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി.