ബൊളോഞ്ഞ: വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 37 നഗരങ്ങളെയും പട്ടണങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.
13,000 ലേറെ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. പ്രദേശത്തെ വീടുകളും റോഡുകളും മുങ്ങിയ സ്ഥിതിയിലാണ്. എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.