ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സെന്‍റ്​ ജോ​ര്‍​ജ് മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ല്‍ വി. ​ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ്മ​പ്പെ​രു​നാ​ള്‍
Friday, May 19, 2023 6:49 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് : പ​രി​ശു​ദ്ധ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ സെന്‍റ് ​ജോ​ര്‍​ജ് മ​ല​ങ്ക​ര സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ വാ​ര്‍​ഷി​ക​വും വിശുദ്ധ ​ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ളും സം​യു​ക്ത​മാ​യി മേ​യ് 20 ന് ശ​നിയാഴ്ച ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ന​ടു​ത്തു​ള്ള ബാ​ഡ്ഫി​ല്‍​ബെ​ലി​ലെ മ​രി​യ മു​ട്ട​ര്‍​ഗോ​ട്ട​സ് സി​റി​യി​ഷ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. (Bad Vilbel, Mariamuttergottes SyrischOrthodoxe Kirche, Homburger Strasse 190, 61118).

ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ള്‍ പി. ​ജോ​ര്‍​ജിന്‍റെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ രാ​വി​ലെ 10ന് പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച് വിശുദ്ധ ​കു​ര്‍​ബാ​ന​ക്ക് ശേ​ഷം പെ​രു​ന്നാ​ള്‍ സ​ന്ദേ​ശ​വും തു​ട​ര്‍​ന്ന് പ്ര​ദി​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​യ്ക്കും. പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തു​ന്ന സ്നേ​ഹ വി​രു​ന്നോ​ടു​കൂ​ടി പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ള്‍ സ​മാ​പി​യ്ക്കും. ക​ര്‍​മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക​ര്‍​ത്തൃ​നാ​മ​ത്തി​ല്‍ ക്ഷ​ണി​യ്ക്കു​ന്നു.


വി​വ​ര​ങ്ങ​ള്‍​ക്ക് :

004917655416756, 00491736825637.