ഇം​ഗ്ല​ണ്ടി​ലെ "പു​തു​പ്പ​ള്ളി പ​ള്ളി' പെ​രു​ന്നാ​ൾ 19,20 തീ​യ​തി​ക​ളി​ൽ
Tuesday, May 16, 2023 2:51 PM IST
രാജു വേലംകാല
ബ​ർ​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ പു​തു​പ്പ​ള്ളി പ​ള്ളി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബ​ർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി.​ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും മേ​യ് 19,20 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ ബി​ർ​മിം​ഗ്ഹാം സ്റ്റെ​ച്ച്ഫോ​ർ​ഡി​ലു​ള്ള ഓ​ൾ സെ​യി​ന്‍റ​സ് ച​ർ​ച്ചി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

മി​ഡ് ലാ​ൻ​ഡി​ലെ ആ​ദ്യ യാ​ക്കോ​ബാ​യ പ​ള്ളി​യാ​യ ബി​ർ​മിം​ഗ്ഹാം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ കാ​വ​ൽ പി​താ​വാ​യ അ​ത്ഭു​ത പ്ര​വ​ർ​ത്ത​ക​നാ​യ മോ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ആ​ത്മീ​യ നി​റ​വോ​ടെ ആ​ച​രി​ക്കു​വാ​ൻ പ​ള്ളി ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ആ ​പ​രി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ട്ടു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രേ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നു.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി വി​കാ​രി റ​വ. ഫാ​ദ​ർ സാ​ജ​ൻ മാ​ത്യു കൊ​ടി​യേ​റ്റു​ന്ന​തോ​ടെ പെ​രു​നാ​ളി​ന് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും ധ്യാ​ന പ്ര​സം​ഗ​വും ന​ട​ത്ത​പ്പെ​ടും. സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടേ​യും വ​നി​താ സാ​മാ​ജി​ക​രു​ടേ​യും വാ​ർ​ഷി​ക ക​ലാ​പ​രി​പാ​ടി​ക​ൾ അ​തി​നെ തു​ട​ർ​ന്നു​ള്ള ക​രി​മ​രു​ന്ന് പ്ര​യോ​ഗം എ​ന്നി​വ​യോ​ടു​കൂ​ടി പെ​രു​നാ​ൾ സ​ന്ധ്യ​വ​ർ​ണാ​ഭ​മാ​കും.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്നു യു​കെ പാ​ത്രി​യാ​ർ​ക്ക​ൽ വി​കാ​രി അ​ഭി ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പെ​രു​നാ​ൾ റാ​സ​ക്കു മേ​ള​വാ​ദ്യ​ത്തോ​ടെ അ​ക​മ്പ​ടി ന​ൽ​കും. ആ​ദ്യ​ഫ​ല ലേ​ല​വും സ്നേ​ഹ​വി​രു​ന്നും പെ​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടും. വൈ​കു​ന്നേ​രം നാ​ലി​ന് വി​കാ​രി ഫാ.​സ​ജ​ൻ മാ​ത്യു കൊ​ടി ഇ​റ​ക്കു​ന്ന​തോ​ടു കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ പ​ര്യ​വ​സാ​നി​ക്കും.

ഈ ​വ​ർ​ഷ​ത്തെ പെ​രു​നാ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത് സ്ക​റി​യ ജോ​സ​ഫ്, ജോ​സ് മ​ത്താ​യി, ജോ​ബി കോ​ശി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ആ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പ​ള്ളി​യു​ടെ വെ​ബ്സൈ​റ്റ് www.jsocbirmingham.org, ഫേസ്ബുക്ക് പേജ് St. George Jacobite Syrian Orthodox Church Birmingham എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​കാ​രി റ​വ. ഫാ. ​സാ​ജ​ൻ മാ​ത്യു 07442 008903, സെ​ക്ര​ട്ട​റി സാ​ജു വ​ർ​ഗീ​സ് 07932021220, ട്ര​സ്റ്റി സി​ബി​ൻ ഏ​ലി​യാ​സ് 07730065207 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടു​ക.