ബ്രസൽസ്: ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപമുള്ള മെട്രോ സ്റ്റേഷനിലുണ്ടായ കത്തി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരാവസ്ഥയിലാണ്.
ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികരോഗിയാണെന്ന് പോലീസ് കണ്ടെത്തി. മുൻ ബെൽജിയൻ പ്രധാനമന്ത്രിയും യൂറോപ്യൻ യൂണിയൻ മേധാവിയുമായ ചാൾസ് മൈക്കൽ സംഭവത്തെ അപലപിച്ചു. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.