പാർട്ടി മേധാവിയെ പുറത്താക്കി ഋഷി സുനാക്
Sunday, January 29, 2023 10:11 PM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ന​​​ദീം സ​​​ഹാ​​​വി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഋ​​​ഷി സു​​​നാ​​​ക് അ​​​റി​​​യി​​​ച്ചു. നി​​​കു​​​തി ഒ​​​ടു​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹാ​​​വി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ന്ത്രി​​​ത​​​ല​​​ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ട്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ചും പി​​​ഴ ഒ​​​ടു​​​ക്കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും സ​​​ഹാ​​​വി പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തോ​​​ടു ക​​​ള​​​വു പ​​​റ​​​ഞ്ഞ​​​താ​​​യി ഋ​​​ഷി സു​​​നാ​​​ക് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​യോ​​​ഗി​​​ച്ച ലോ​​​റി മാ​​​ഗ്ന​​​സ് ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കാ​​​നു​​​ള്ള ഋ​​​ഷി​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് ഇ​​​റാ​​​ക്കി വം​​​ശ​​​ജ​​​നാ​​​യ സ​​​ഹാ​​​വി.

സു​​​നാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ഏ​​​റ്റെ​​​ടു​​​ത്ത ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പാ​​​ർ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കി​​​യ​​​ത്. വ​​​കു​​​പ്പി​​​ല്ലാ മ​​​ന്ത്രി​​​പ​​​ദ​​​വി​​​യും ന​​​ല്കി​​​യി​​​രു​​​ന്നു.