സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി
Friday, December 2, 2022 6:57 AM IST
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ, സ്പെ​​​​യി​​​​നി​​​​ൽ വി​​​​വി​​​​ധ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ഴ്സ​​​​ൽ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു ക​​​​ണ്ടെ​​​​ത്തി.

മാ​​​​​ഡ്രി​​​​​ഡി​​​​​നു പു​​​​​റ​​​​​ത്തു​​​​​ള്ള എ​​​​​യ​​​​​ർ​​​​​ബേ​​​​​സി​​​​ലും ആ​​​​യു​​​​ധ​​​​ഫാ​​​​ക്ട​​​​റി​​യി​​​​ലു​​​​മാ​​​​ണു​​പാ​​​​ഴ്സ​​​​ൽ ബോം​​​​ബ് ല​​​ഭി​​​ച്ച​​​ത്. ട്രോ​​​​​ജ​​​​​ൻ ദെ ​​​​​ആ​​​​​ർ​​​​​ഡോ​​​​​സ് ബേ​​​​​സി​​​​​ൽ പാ​​​​ഴ്സ​​​​ൽ ബോം​​​​ബ് ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സ്പാ​​​​​നീ​​​​​ഷ് പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം യു​​​​​ക്രെ​​​​​യ്ൻ എം​​​​​ബ​​​​​സി​​​​​യി​​​​​ൽ ലെ​​​​​റ്റ​​​​​ർ ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ക്കു​​​​​ക​​​​​യും എം​​​​​ബ​​​​​സി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

വ​​​​​ട​​​​​ക്ക​​​​​ൻ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ സ​​​​​ര​​​​​ഗോ​​​​​സ​​​​​യി​​​​​ലെ ആ​​​​​യു​​​​​ധ ഫാ​​​​​ക്ട​​​​​റി​​​​​യി​​​​​ൽ ബു​​​​​ധ​​​​​നാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു അ​​​​​ട​​​​​ങ്ങി​​​​​യ പാ​​​​​ഴ്സ​​​​​ൽ ല​​​​​ഭി​​​​​ച്ച​​​​​താ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ​​വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. യു​​​​​ക്രെ​​​​​യ്ൻ സൈ​​​​​ന്യ​​​​​ത്തി​​​​​നാ​​യി ഗ്ര​​​​​നേ​​​​​ഡ് ലോ​​​​​ഞ്ച​​​​​റു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത് ഈ ​​​​​ഫാ​​​​​ക്ട​​​​​റി​​​​​യി​​​​​ലാ​​​​​ണ്. പോ​​​​​ലീ​​​​​സ് സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു നി​​​​​ർ​​​​​വീ​​​​​ര്യ​​​​​മാ​​​​​ക്കി. സ​​​​​ര​​ഗോ​​​​​സ​​​​​യി​​​​​ലും യു​​​​​ക്രെ​​​​​യ്ൻ എം​​​​​ബ​​​​​സി​​​​യി​​​​ലും ല​​​​​ഭി​​​​​ച്ച ബോം​​​​​ബു​​​​​ക​​​​​ൾ ഒ​​​​​രേ സ്ഥ​​​​​ല​​​​​ത്തു​​​​​നി​​​​​ന്നാ​​​​​ണ് അ​​​​​യ​​​​​ച്ചി​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

യു​​​​​ക്രെ​​​​​യ്ൻ അം​​​​​ബ​​​​​സ​​​​​ഡ​​​​​റു​​​​​ടെ പേ​​​​​രി​​​​​ൽ ല​​​​​ഭി​​​​​ച്ച ക​​​​​ത്ത് തു​​​​​റ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണ് എം​​​​ബ​​​​സി​​​​യി​​​​ൽ സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. എം​​​​​ബ​​​​​സി​​​​യി​​​​ലെ സ്ഫോ​​​​​ട​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് യു​​​​​ക്രെ​​​​​യ്ന്‍റെ എ​​​​​ല്ലാ എം​​​​​ബ​​​​​സി​​​​​ക​​​​​ളി​​​​​ലും സു​​​​​ര​​​​​ക്ഷ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ യു​​​​​ക്രെ​​​​​യ്ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി ദി​​​​​മി​​​​​ത്രി കു​​​​​ലേ​​​​​ബ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

ഇ​​​​തി​​​​നി​​​​ടെ, സ്പാ​​​​നി​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​ദ്രോ സാ​​​​ഞ്ചെ​​​​സി​​​​ന് ന​​​​വം​​​​ബ​​​​ർ 24 ന് ​​​​സാ​​​​ധാ​​​​ര​​​​ണ ത​​​​പാ​​​​ലി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് ല​​​​ഭി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ബോം​​​​ബ് സ്ക്വാ​​​​ഡാ​​​​ണ് ഇ​​​​തു നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി​​​​യ​​​​ത്. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ അ​​​​ഞ്ചു ലെ​​​​റ്റ​​​​ർ ബോം​​​​ബു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ത​​​​പാ​​​​ലി​​​​ൽ ല​​​​ഭി​​​​ച്ച​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​സം​​​​ഘം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി.