നോര്‍വേയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശക വിസയില്‍ എത്തിയത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്
Wednesday, November 23, 2022 11:33 AM IST
ജോസ് കുമ്പിളുവേലില്‍
ഒസ്ലോ:ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ നോര്‍വേയുടെ സന്ദര്‍ശക വിസയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത് ഇന്ത്യന്‍ പൗരന്മാരെന്നു റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ ഡയറക്ടറേറ്റ് ഓഫ് ഇമിഗ്രേഷന്‍ (യുഡിഐ) അടുത്തിടെ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നോര്‍വീജിയന്‍ സന്ദര്‍ശക വിസകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത് ഇന്ത്യയിലെ പൗരന്മാര്‍ക്കാണ്.

കഴിഞ്ഞ പത്തു മാസങ്ങളിലെ കണക്കുപ്രകാരം നോര്‍വേയിലെ അധികാരികള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മൊത്തം 13,214 സന്ദര്‍ശക വിസകള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഇതാവട്ടെ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ ഇന്ത്യക്കാര്‍ക്കുള്ള സന്ദര്‍ശക വിസകളുടെ എണ്ണത്തില്‍ ശ്രദ്ധേയമായ പ്രതിമാസ വര്‍ദ്ധനവ് രേഖപ്പെടുത്തി.

കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ജനുവരിയില്‍ 138, ഫെബ്രുവരിയില്‍ 273, മാര്‍ച്ചില്‍ 842, ഏപ്രിലില്‍ 959, മേയില്‍ 1,500, ജൂണില്‍ 2,368 എന്നിങ്ങനെ മൊത്തം സന്ദര്‍ശക വിസകള്‍ അനുവദിച്ചു.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍, ഇന്ത്യയിലെ പൗരന്മാര്‍ക്ക് അനുവദിച്ച സന്ദര്‍ശക വിസകളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് രേഖപ്പെടുത്തിയത് സെപ്റ്റംബറിലാണ്.

ജൂലൈയില്‍, ഇന്ത്യക്കാര്‍ക്ക് ആകെ 1,635 സന്ദര്‍ശക വിസകള്‍ ലഭിച്ചു, തുടര്‍ന്ന് ഓഗസ്ററില്‍ ആകെ 1,869 സന്ദര്‍ശക വിസകളും സെപ്റ്റംബറില്‍ 2,156 ഉം ഒക്ടോബറില്‍ 1,476 ഉം ലഭിച്ചു.

നോര്‍വീജിയന്‍ ഇമിഗ്രേഷന്‍ ഡയറക്ടറേറ്റ് നല്‍കിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തെ ആദ്യ പത്ത് മാസങ്ങളില്‍ നോര്‍വേയുടെ സന്ദര്‍ശക വിസയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം നേടിയത് ഇന്ത്യക്കാര്‍ക്ക് പുറമെ ഇനിപ്പറയുന്ന രാജ്യങ്ങളിലെ പൗരന്മാരാണ്:

തായ് ലന്‍ഡ് ~ 5,460
ഫിലിപ്പീന്‍സ് ~ 3,546
റഷ്യ ~ 2,689
പാകിസ്ഥാന്‍ ~2,191
ചൈന~ 2,044
ദക്ഷിണാഫ്രിക്ക ~ 1,869
ശ്രീലങ്ക ~ 1,834
ഇന്തോനേഷ്യ ~ 1,406
തുര്‍ക്കി ~ 1,399
ഇറാന്‍ ~ 1,379
വിയറ്റ്നാം ~ 1,100
മലാവി ~ 1,040
കൊസോവോ ~ 961

ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നോര്‍വേയിലെ അധികാരികള്‍ മൊത്തം 47,917 സന്ദര്‍ശക വിസകള്‍ അനുവദിച്ചതായി നോര്‍വേ അടുത്തിടെ നല്‍കിയ കണക്കുകള്‍ കാണിക്കുന്നു