മെ​ലോ​ഡി​യ 2022 ക​രോ​ൾ സ​ന്ധ്യ കോ​ർ​ക്കി​ൽ ന​വം​ബ​ർ 26ന്
Tuesday, November 22, 2022 4:48 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
കോ​ർ​ക്ക്: അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്ക് ഹോ​ളി ട്രി​നി​റ്റി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ, ക്രി​സ്മ​സ് രാ​വു​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യി എ​ക്യു​മെ​നി​ക്ക​ൽ ക​രോ​ൾ സ​ന്ധ്യ, മെ​ലോ​ഡി​യ-22 ന​വം​ബ​ർ 26ന് ​കോ​ർ​ക്ക് ബാ​ലി​ൻ​ഹ​സി​ഗ്് മ​രി​യ​ൻ ഹാ​ളി​ൽ (ഠ12 ​ജ​ച2​ത) ന​ട​ക്കും. ഗാ​ന​സ​ന്ധ്യ​യി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ്രൊ​ഫ​ഷ​ണ​ൽ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​മു​ള്ള ക്വ​യ​ർ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ ഈ ​ഗാ​ന​സ​ന്ധ്യ​യി​ൽ സം​ബ​ന്ധി​ക്കും.

ലോ​ക​മെ​ന്പാ​ടു​മു​ള്ള​ക്രൈ​സ്ത​വ​ർ പു​ൽ​ക്കൂ​ടു​ക​ളും ക്രി​സ്മ​സ് ട്രീ​ക​ളും ഒ​രു​ക്കി ക്രി​സ്തു​ദേ​വ​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന ഈ ​വേ​ള​യി​ൽ, മെ​ലോ​ഡി​യ-2022 പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ. ​മാ​ത്യു കെ ​മാ​ത്യു 0894644087
ബി​ജു മാ​ത്യു, 0872953260