ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി വി​കാ​രി​യാ​യി ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ ചു​മ​ത​ല​യേ​റ്റു
Tuesday, November 22, 2022 4:43 AM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ലി​മെ​റി​ക്ക്: ലി​മെ​റി​ക്ക് സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ ചാ​പ്ലൈ​നാ​യി ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ ചു​മ​ത​ല​യേ​റ്റു. അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ ഫാ. ​പ്രി​ൻ​സി​നെ, നി​ല​വി​ലെ ചാ​പ്ലൈ​യി​ൻ ഫാ. ​റോ​ബി​ൻ തോ​മ​സ് ,കൈ​ക്കാ​ര·ാ​രാ​യ സി​ബി ജോ​ണി, അ​നി​ൽ ആ​ൻ​റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ഫാ. ​പ്രി​ൻ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ലി​മെ​റി​ക്ക് ചാ​പ്ല​യി​നാ​യി ചു​മ​ത​ല​യേ​റ്റു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റോ​ബി​ൻ തോ​മ​സ്, ഫാ. ​ഷോ​ജി, ഫാ. ​പ്രി​ൻ​സ് മാ​ലി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​രി​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബി​നോ​യി കാ​ച്ച​പ്പി​ള്ളി ഫാ. ​പ്രി​ൻ​സി​നെ ഇ​ട​വ​ക​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു.

ഫാ. ​റോ​ബി​ൻ തോ​മ​സ്, ഇ​ട​വ​കാം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​കാ​ല​മാ​യി ത​നി​ക്ക് ന​ൽ​കി​യ സ്നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ക​യും, നി​യു​ക്ത ചാ​പ്ലൈ​യി​ൻ ഫാ. ​പ്രി​ൻ​സി​നു ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.