ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ന​വം​ബ​റി​ൽ ബ​ഹ്റിൻ സ​ന്ദ​ർ​ശി​ക്കും
Friday, September 30, 2022 5:39 AM IST
വ​ത്തി​​ക്കാ​​ൻ സി​​റ്റി: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ന​​വം​​ബ​​ർ മൂ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ ബ​​ഹ്റ​​നി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും.

അ​​വാ​​ലി​​യി​​ലും ത​​ല​​സ്ഥാ​​ന​​മാ​​യ മ​​നാ​​മ​​യി​​ലു​​മാ​​ണു മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ക. സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ കൂ​​ടു​​ത​​ൽ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പി​​ന്നീ​​ട് അ​​റി​​യി​​ക്കു​​മെ​​ന്ന് വ​​ത്തി​​ക്കാ​​ൻ പ്ര​​സ് ഓ​​ഫീ​​സ് ഡ​​യ​​റ​​ക്ട​​ർ മ​ത്തെ​​യോ ബ്രൂ​​ണി പ​​റ​​ഞ്ഞു. മു​​സ്‌ലിം ഭൂ​​രി​​പ​​ക്ഷ​​രാ​​ജ്യ​​മാ​​യ ക​​സാ​​ഖ്സ്ഥാ​​നി​​ൽ ഈ​​യി​​ടെ മാ​​ർ​​പാ​​പ്പ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​രു​​ന്നു.

സൗ​​ദി അ​​റേ​​ബ്യ​​ക്കു കി​​ഴ​​ക്കാ​​യി സ്ഥി​​തി ചെ​​യ്യു​​ന്ന ബ​​ഹ്റ​​നി​​ലെ 17 ല​​ക്ഷം ജ​​ന​​ങ്ങ​​ളി​​ൽ 70 ശ​​ത​​മാ​​നം മു​​സ്‌ലി​ംകളാ​​ണ്. ഇ​​തി​​ൽ ഭൂ​​രി​​പ​​ക്ഷ​​വും ഷി​​യാ വി​​ഭാ​​ഗ​​മാ​​ണ്. രാ​​ജ്യ​​ത്ത് 2,10,000 ക്രൈ​​സ്ത​​വ​​രാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 80,000 പേ​​രാ​​ണു ക​​ത്തോ​​ലി​​ക്ക​​ർ. ഇ​​തി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഫി​​ലി​​പ്പീ​​ൻ​​സി​​ൽ​​നി​​ന്നും ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നും എ​​ത്തി​​യ​​വ​​രാ​​ണ്.

ഗ​ൾ​ഫി​ലെ ആ​ദ്യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം മ​നാ​മ​യി​ലാ​ണ്. ഗ​ൾ​ഫി​ലെ ഏ​റ്റ​വും വ​ലു​ത് അ​വാ​ലി​യി​ലും. ഇ​വ ര​ണ്ടും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ക്കും.

കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ത​മ്മി​ലു​ള്ള സ​ഹ​വ​ർ​ത്തി​ത്വം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്റി​ൻ ഫോ​റം ഫോ​ർ ഡ​യ​ലോ​ഗി​ന്‍റെ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​നാ​ണു മാ​ർ​പാ​പ്പ ബ​ഹ്റനി​ൽ എ​ത്തു​ന്ന​ത്. 2014ൽ ​ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഇ​സാ അ​ൽ ഖാ​ലി​ഫ വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.