ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍
Wednesday, September 28, 2022 9:50 AM IST
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ വിയന്നയില്‍ നടക്കും. ജര്‍മ്മന്‍ഭാഷാ ശുശ്രുഷകളുടെ ഭാഗമായി നടത്തുന്ന കോണ്‍ഫറന്‍സ് വിയന്നയിലെ 19 -മത്തെ ജില്ലയിലെ സില്‍ബര്‍ഗാസെ 35-ല്‍ ആണു നടക്കുന്നത്.

ആത്മീയജീവിതത്തിന് ഒരു പുതിയ കാഴ്ചപ്പാട് നല്‍കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കോണ്‍ഫറന്‍സ് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും. സെപ്റ്റംബര്‍ 30ന് ഫാ. റോയി പാലാട്ടി സി.എം.ഐയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശുശ്രുഷകളുടെ ഉത്ഘാടനകര്‍മ്മം അന്നേ ദിവസം ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സി.എസ്.റ്റി നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നെല്‍സണ്‍ നെടുങ്കല്ലേല്‍ +43 699 11006244, റോയി വെള്ളാപ്പള്ളില്‍ +43 699 11882515, ജെയിംസ് കയ്യാലപ്പറമ്പില്‍ +43 699 10708041, ജീവന്‍ തോമസ് +43 650 4050992, സിനി ജോണ്‍ +43 660 6807412

അഡ്രസ്: Karmelitenkonvent, Silbergasse 35, 1190 Wien