ജ​ർ​മ​ൻ സോ​ഫ്റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ന്യൂ​റം​ബ​ർ​ഗ് ഇ​ല​വ​ൻ ചാ​ന്പ്യന്മാ​രാ​യി
Saturday, September 24, 2022 1:32 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ന്യൂ​റം​ബ​ർ​ഗ്: ഡി​സി​ബി (Deutscher Cricket Bund) സോ​ഫ്റ്റ് ബോ​ൾ ക്രി​ക്ക​റ്റ് മ​ൽ​സ​ര​ത്തി​ൽ ന്യൂ​റം​ബ​ർ​ഗ് ഇ​ല​വ​ൻ ചാ​ന്പ്യന്മാ​രാ​യി.

ജ​ർ​മ്മ​നി​യി​ലെ 6 പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ ഗ്രൂ​പ്പു​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച 6 ചാ​ന്പ്യന്മാ​രി​ൽ USG Chemtiz (SCV) ഉം ​Nuremberg XI (BCV)ഉം ​ത​മ്മി​ലാ​ണ് ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. തി​ക​ച്ചും ആ​വേ​ശ​ക​ര​വും വാ​ശി​യു​മേ​റി​യ മ​ത്സ​ര​ത്തി​ൽ ന്യൂ​റം​ബ​ർ​ഗ് XI ജ​ർ​മ​നി​യി​ലെ ഇ​ക്കൊ​ല്ല​ത്തെ ചാ​ന്പ്യന്മാ​രാ​യി.

2 ഓ​വ​റി​ൽ 5 റ​ണ്‍ മാ​ത്രം വ​ഴ​ങ്ങി 3 വി​ക്ക​റ്റെ​ടു​ത്ത സ​ന്ദീ​പ് ക​രു​വ​ത്തി​ൽ, ക​ളി​യി​ലെ താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. മ​ല​യാ​ളി​ക​ളാ​യ ദി​നേ​ഷ് കു​ന്ന​ത്ത്, ര​ഞ്ജി​ത്ത് ജോ​ർ​ജ്, ശ്രീ​ജി​ത്ത് വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ (ആ​ക്ടിം​ഗ് ക്യാ​പ്റ്റ​ൻ) എ​ന്നി​വ​രെ​ല്ലാം മ​ത്സ​ര​ങ്ങ​ളി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു.

ചാ​ന്പ്യ​ൻ​ഷി​പ്പി​ന് അ​ന്പ​യ​ർ ചെ​യ്യാ​ൻ ഡി​സി​ബി പാ​ന​ലാ​യ വി​ന​യ് മ​ൽ​ഹോ​ത്ര, വെ​ങ്കി​ടേ​ഷ് ശ്രീ​ധ​ര, ഹാ​ർ​ദി​ക് വോ​റ, ഗി​രീ​ഷ് കു​ൽ​ക്ക​ർ​ണി എ​ന്നി​വ​ർ അ​ക​മ​ഴി​ഞ്ഞ സ​ഹ​ക​ര​ണം ന​ൽ​കി.

2023 ലെ ​സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന്യൂ​റം​ബ​ർ​ഗി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി​യം​ഗ​വും മ​ല​യാ​ളി​യു​മാ​യ ജി​ബി​ൻ ജോ​ണ്‍ (ജ​ർ​മ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് സോ​ഫ്റ്റ്ബോ​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് & ഹെ​സ്‌​സ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് മെ​ന്പ​ർ), ആ​സി​ഫ് ഖാ​ൻ (ഡി​സി​ബി സോ​ഫ്റ്റ് ബോ​ൾ ഓ​ഫീ​സ​ർ) സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മ​ൽ​സ​ര​ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 17 ന് ​ശ​നി​യാ​ഴ്ച കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യി​രു​ന്നി​ട്ടും വ​ള​രെ വി​ജ​യ​ക​ര​മാ​യി മ​ൽ​സ​രം ന​ട​ത്തി​യ​ത് സം​ഘാ​ട​ക​മി​ക​വി​ന്‍റെ മ​ക​ടോ​ദാ​ഹ​ര​ണ​മാ​യി.