മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്
Thursday, August 11, 2022 11:23 PM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം 'Muzik N8' ​ന്യൂ​പോ​ർ​ട് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഓ​ഗ​സ്റ്റ് 12 ന് ​വൈ​കി​ട്ട് 7 മു​ത​ൽ ന​ട​ക്ക​പ്പെ​ടും.

ഡ​ബ്ലി​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ’കു​ടി​ൽ’ ബാ​ൻ​ഡി​ന്‍റെ മ​നോ​ഹ​ര​മാ​യൊ​രു സം​ഗീ​ത വി​രു​ന്നാ​ണ് 'Muzik N8'​ലൂ​ടെ മാ​സ് ഇ​വ​ന്‍റ​സ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് .

വൈ​കി​ട്ട് 7 മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ലേ​യ്ക്ക് പ്ര​വേ​ശ​നം പാ​സ് വ​ഴി മാ​ത്ര​മാ​യി​രി​ക്കും. ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി www.eventblitz.ie എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടാ​തെ നേ​രി​ട്ടും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

നീ​നാ 'spice magic' ഫു​ഡ്സി​ന്‍റെ രു​ചി​യേ​റും വി​ഭ​വ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ പ്രോ​ഗ്രാം സ്ഥ​ല​ത്ത് ല​ഭ്യ​മാ​ണ് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
0871456254