നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും
Friday, July 1, 2022 10:44 AM IST
ഷൈമോൻ തോട്ടുങ്കൽ
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി. യോഹന്നാൻ ശ്ലീഹായുടെയും സംയുക്ത തിരുനാൾ നോട്ടിംഗ് ഹാം സെൻറ് ജോൺ മിഷനിൽ ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തീയതി ബുൾവെൽ പള്ളിയിൽ ഉച്ചകഴിഞ്ഞു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.

തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടാം തീയതി കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും , ജൂലൈ മൂന്നാം തീയതി നടക്കുന്ന സംയുക്ത തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് റെവ. ഫാ. ജോസഫ് മുക്കാട്ട്‌ കാർമികത്വം വഹിക്കും.

റെവ. ഫാ. ജെയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും. ലദീഞ്ഞ് , ആഘോഷമായ തിരുനാൾ പ്രദക്ഷിണം , തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ കൈക്കാരൻമാർ എന്നിവർ അറിയിച്ചു.