ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതെ മാക്രോണ്‍
Wednesday, June 22, 2022 11:50 AM IST
ജോസ് കുമ്പിളുവേലില്‍
പാരിസ്: ഫ്രഞ്ച് പാര്‍ലമെന്‍റിലേക്കു നടന്ന രണ്ടം ഘട്ടം തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഇമ്മാനുവന്‍ മാക്രോണിന്‍റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. ജീവന്‍ ലൂക് മെലന്‍ഷോണിന്‍റെ നേതൃത്വത്തില്‍ മത്സരിച്ച ഇടതുപക്ഷ സഖ്യമാണ് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.

577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ളിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 200~260 സീറ്റുകളാണ് മാക്രോണ്‍ പക്ഷത്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജീവന്‍ ലൂക് മെലന്‍ഷോണിന്‍റെ ക്യാമ്പിന് 140~ 200 സീറ്റുകള്‍ ലഭിക്കും.

മാക്രോണിന്റെ പാര്‍ട്ടിക്ക് ഇപ്പോള്‍ പുതിയ കക്ഷികളുമായി സഖ്യമുണ്ടാക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ഏപ്രിലിലാണ് രണ്ടാം വട്ടവും മാക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദശകങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരാള്‍ ഫ്രാന്‍സില്‍ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുന്നത്.