പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍
Friday, May 27, 2022 9:42 PM IST
ജോസ് കുമ്പിളുവേലില്‍
കീവ്: റഷ്യന്‍ അധിനിവേശത്തിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി.

മൂന്നു മാസം പിന്നിടുമ്പോഴും റഷ്യന്‍ അധിനിവേശം വേട്ടയാടുന്ന യുക്രെയ്നെ രക്ഷിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്കു സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങളെത്തിക്കുന്നതിലും ഉപരോധം കടുപ്പിക്കുന്നതിലും നാറ്റോ സഖ്യത്തില്‍ ഭിന്നത തുടരുകയാണെന്ന് ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ സെലന്‍സ്കി പറഞ്ഞു.