ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിൽ പുതിയ ചാപ്ലിൻ
Friday, May 27, 2022 2:12 PM IST
ജയ്സൺ ജോസഫ്
ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിനായി ഫാ ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി.

ഡബ്ലിനിന്‍ എത്തിച്ചേര്‍ന്ന ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിനെ സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്‍റ് പാടത്തിപറമ്പിൽ , ഡബ്ലിന്‍ സോണല്‍ ട്രസ്റ്റി സെക്രട്ടറി സീജോ കാച്ചപ്പിള്ളി , ട്രസ്റ്റി സുരേഷ് സെബാസ്റ്റ്യൻ , കുര്‍ബാന സെന്‍ററുകളെ പ്രധിനിതീകരിച്ച് ബിനോയ് ജോസ് തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു.

സൈക്കോളജിയിലും, സോഷ്യല്‍ വര്‍ക്കിലും മാസ്റ്റര്‍ ബിരുദം നേടിയ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ താമരശേരി രൂപതയിലെ വിവിധ ദേവാലയങ്ങളിലും രൂപത സെന്റര്‍ ഫോര്‍ ഓവറോള്‍ ഡെവലപ്പ്‌മെന്റിലും, കാരുണ്യ ഭവനിലും , രൂപതാ ഫൈനാന്‍സ് കൗണ്‍സിലിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് .താമരശ്ശേരി തോട്ടുമുക്കം സ്വദേശിയാണ് .

ഡൽഹി ഫരിദാബാദ് രൂപതയിലും സൗദി അറേബ്യയിലും വൈദീകനായി ശുശ്രൂഷ ചെയ്തിട്ടുണ്ട് .
ഫാ. രാജേഷ് മേച്ചിറാകത്ത് ഉപരിപഠനത്തിനായി പോയ ഒഴിവിലാണു പുതിയ നിയമനം.