ബേസിംഗ്സ്റ്റോക്ക് അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷം
Monday, May 16, 2022 2:23 PM IST
ലണ്ടൺ: ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ഈസ്റ്റർ - വിഷു ആഘോഷങ്ങൾ സൗത്ത് ഹാം ഓൾഡ്‌വർത്ത് സയൻസ് കോളജിൽ നടന്നു.

പ്രസിഡന്‍റ് സാജു സ്റ്റീഫൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് പുന്നേലി, ട്രഷറർ പൗലോസ് പാലാട്ടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലർമാരായ സജീഷ് ടോം, അജി പീറ്റർ എന്നിവരെ അസോസിയേഷൻ അനുമോദിച്ചു.

പുതുതായി എത്തിയ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പടെ, കോവിഡിനു ശേഷം ഇദംപ്രദമമായി നടന്ന ഒത്തുചേരലിൽ പുതു തലമുറയിലെ നിരവധി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പതിനഞ്ചംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികളായി ബിനീഷ് അഗസ്റ്റിൻ (പ്രസിഡന്‍റ്), ഷിബി ചേപ്പനത്ത് (വൈസ് പ്രസിഡന്‍റ്), ആൽബർട്ട് ജോയ് (സെക്രട്ടറി), സുമേഷ് കെ നായർ (ജോയിന്‍റ് സെക്രട്ടറി), എൻവിൻ ജോസഫ് (ട്രഷറർ) എന്നിവരേയും ഭരണ സമിതി അംഗങ്ങളായി കൗൺസിലർ സജീഷ് ടോം, പൗലോസ് പാലാട്ടി, സാജു സ്റ്റീഫൻ, രതീഷ് പുന്നേലി, ഷംന പ്രശാന്ത്, സൂര്യ കുന്നത്ത്, ആൻടൂ മാമ്മൻ, ജേക്കബ് സക്കറിയ, സ്റ്റെഫി തോമസ്, ജിബിൻ ജോസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.