പുതുവർഷ ദിനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽപ്രത്യേക പ്രാർത്ഥന
Thursday, December 30, 2021 11:23 AM IST
ബിർമിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പുതു വർഷ ദിനമായ ജനുവരി ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിമുതൽ നാലേകാൽ വരെ പ്രത്യേക ന്യൂഇയർ പ്രയർ സെഷൻ സംഘടിപ്പിക്കുന്നു.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിക്കുന്ന പ്രാർഥനയിൽ പ്രശസ്ത കരിസ്മാറ്റിക് വചന പ്രഘോഷകയായ ശ്രീമതി മിഷേൽ മോറൻ വചന പ്രഘോഷണം നടത്തുകയും ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും ,ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറം പ്രസിഡന്‍റ് ഡോ . ഷിൻസി മാത്യു സ്വാഗതം ആശംസിക്കുകയും , ഷൈനി സാബു നന്ദിയർപ്പിക്കുകയും ചെയ്യും.

സൂം പ്ലാറ്റ് ഫോമിൽ കൂടി എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ പ്രാർഥനകൂട്ടായ്മയിൽ പങ്കെടുക്കുവാനും , പുതിയ വർഷം കൂടുതൽ ദൈവാനുഗ്രഹ പ്രദമാക്കുവാൻ വേണ്ടി പ്രാർത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വുമൺസ് ഫോറം ഭാരവാഹികൾ അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ