സന്ദർലാൻഡിൽ വർഷാവസാന പ്രാർഥനയും വിശുദ്ധ കുർബാനയും 31 ന്
Wednesday, December 29, 2021 5:18 PM IST
സന്ദർലാൻഡ് : പുതുവർഷത്തെ പ്രാർഥനകളോടെ എതിരേൽക്കാൻ സന്ദർലാൻഡ് കത്തോലിക്കാ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു . സെന്‍റ് ജോസഫ് ദേവാലയത്തിൽ ഡിസംബർ 31 നു (വെള്ളി) വൈകുന്നേരം ഏഴിനു തുടങ്ങുന്ന പ്രാർഥന ശുസ്രൂക്ഷകൾ രാത്രി 8.30 നു വിശുദ്ധ കുർബാനയോടെ സമാപിക്കും.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാരിന്‍റെ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ശുശ്രൂഷകൾ ക്രമീകരിക്കുക.

മാത്യു ജോസഫ്