ഗ്രീ​സി​ൽ 60 മു​ക​ളി​ലു​ള്ള​വ​ർ കൊ​റോ​ണ വാ​ക്സി​ൻ നി​ര​സി​ച്ചാ​ൽ പി​ഴ
Wednesday, December 1, 2021 11:14 PM IST
ഏ​ഥ​ൻ​സ്: ഗ്രീ​സി​ൽ 60 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ഈ ​പ്രാ​യ​ക്കാ​ർ വാ​ക്സി​ൻ നി​ര​സി​ച്ചാ​ൽ പി​ഴ ചു​മ​ത്തും. 100 യൂ​റോ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള പി​ഴ ഒ​രു പ്ര​ത്യേ​ക പ്രാ​യ വി​ഭാ​ഗ​ത്തെ ല​ക്ഷ്യ​മി​ട്ടു​ള്ള യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ആ​ദ്യ രാ​ജ്യ​മാ​യി ഗ്രീ​സ്.

60 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ ഗ്രീ​സ്. ഗ്രീ​സി​ലെ 11 ദ​ശ​ല​ക്ഷം ജ​ന​സം​ഖ്യ​യു​ടെ 63 ശ​ത​മാ​നം പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രാ​ണ്, എ​ന്നാ​ൽ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 520,000ല​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ ജാ​ബ് ല​ഭി​ച്ചി​ട്ടി​ല്ല.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ